Skip to main content
കാഞ്ഞിരപ്പള്ളി കാളകെട്ടി സി.എച്ച്.സി.യിൽ നിർമിക്കുന്ന മന്ദിരത്തിന്റെ രേഖാചിത്രം.

കാളകെട്ടി സി.എച്ച്.സി.ക്ക് 1.65 കോടിയുടെ കെട്ടിടം; ശിലാസ്ഥാപനം ഇന്ന്

കോട്ടയം: ആർദ്രം മിഷനിലൂടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്ന കാഞ്ഞിരപ്പള്ളി കാളകെട്ടി സി.എച്ച്.സി. മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്  (ഫെബ്രുവരി 17) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കാളകെട്ടി കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് 1.65 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാകും. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യമിഷനും അനുവദിച്ച 1.50 കോടിരൂപയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നുള്ള 15.86 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുക.

date