Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ 14 കമ്പ്യൂട്ടറുകൾ 11 പ്രിന്ററുകൾ രണ്ട് യു.പി.എസുകൾ എന്നിവയുടെ വാർഷിക അറ്റകുറ്റപ്പണി കരാർ(എ.എം.സി.) എടുക്കുന്നതിന്   ഏജൻസികളിൽ/വ്യക്തികളിൽനിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 23ന് വൈകിട്ട് അഞ്ചിനകം വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, വയസ്‌ക്കരക്കുന്ന്, കോട്ടയം എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫെബ്രുവരി 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2583095.

date