Skip to main content

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 28 ന്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടക്കും. ജില്ലയില്‍ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ തായ്മറ്റത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 

ആംആദ്മി പാര്‍ട്ടിയുടെ കെ.കെ. പ്രഭ, കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി വി.കെ. രാജു, സിപിഐ(എം) സ്ഥാനാര്‍ഥി സാബു മാധവന്‍ എന്നിവരാണ് മത്സരിക്കുന്നത്. ആകെ 755 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന് നടക്കും.

ഫെബ്രുവരി രണ്ടാം തീയതിയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഫെബ്രുവരി 9 ന് അവസാനിച്ചിരുന്നു. പഞ്ചായത്തംഗം വി.കെ. രാജന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

date