Skip to main content

ബീച്ച് അംബ്രല്ല വിതരണം ചെയ്തു

 

    സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് വഴിയോര ഭാഗ്യക്കുറി വില്പനക്കാര്‍ക്കു നല്‍കി വരുന്ന ബീച്ച്
അംബ്രല്ലയുടെ 2022-23 വര്‍ഷത്തെ എറണാകുളം ജില്ലാതല വിതരണോദ്ഘാടനം നടത്തി. റവന്യൂ ടവറിലെ ജില്ലാ ഭാഗ്യക്കുറി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി. ബി. സുബൈര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. 80 ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല വിതരണം ചെയ്തു. 

ക്ഷേമനിധി ക്ഷേമനിധി ബോര്‍ഡ് അംഗം  ഹഫ്‌സല്‍ സുലൈമാന്‍ അധ്യക്ഷനായിരുന്നു. ഭാഗ്യക്കുറി റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ പി.മനോജ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.എസ് മോഹനന്‍, ബാബു കടമക്കുടി, അഡ്വ. എ.എ അന്‍ഷാദ്, ജോര്‍ജ് കോട്ടൂര്‍, എം.എം സുമോദ്, ജെയിംസ് അധികാരം, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി. ബിജു, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ (ഇന്‍ചാര്‍ജ് ) പി.ബി വിനോദ് എന്നിവര്‍ സംസാരിച്ചു. 

 

date