Skip to main content

മെഴുവേലി നെപ്പിക്കല്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നെപ്പിക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

 

മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിനീത അനില്‍, വി.വിനോദ് എന്നിവരും മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ്. ബെന്‍സി, എസ്.ബിന്ദു, ആര്‍.ജിന്‍സി, കസ്തൂരി പ്രസാദ്, എസ്.ശ്യാംകുമാര്‍, ഐ.നൗഷാദ്,  കെ.കെ. രാജന്‍,  പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.  

date