Skip to main content

എൻ.എസ്.ഒ സെമിനാറും ക്വിസ് പ്രോഗ്രാമും

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താനും നാഷണൽ സാമ്പിൾ സർവ്വേ ബോധവൽക്കരണത്തിനുമായി ഏകദിന സെമിനാറും കോളേജ് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് പ്രോഗ്രാമും ഫെബ്രുവരി 27 തിങ്കളാഴ്ച 10 മുതൽ 4 വരെ കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  ഡോ എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
എൻ എസ് ഒ ഡേറ്റയുടെ ഉപയോഗം, ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവ സംബന്ധിച്ച  സെഷനുകളും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിനെ സംബന്ധിച്ച ക്വിസ് പ്രോഗ്രാമും ആണ് സംഘടിപ്പിക്കുന്നത്. ഫോൺ: 0495-2323455.

date