Skip to main content

ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരവുമായി ബന്ധപ്പെട്ട് 21ന് വൈകീട്ട് 7നും 10നും ഇടക്കുള്ള സമയത്ത് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് ശ്രീ രുധിര മഹാകാളിക്കാവ് പൂരാഘോഷകമ്മറ്റി ഏങ്കക്കാട് ദേശം പ്രസിഡണ്ടിന് അനുമതി നൽകിക്കൊണ്ട് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് റെജി പി ജോസഫ് ഉത്തരവിട്ടു. 10000 ഓലപ്പടക്കങ്ങൾ, 150 മഴത്തോരണം, 300 മത്താപ്പ്, 300 ചെെനീസ് പടക്കങ്ങൾ, 300 പൂത്തിരി എന്നീ പെസോ അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. 15 കിലോഗ്രാമിൽ അധികരിക്കാത്തതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ വെടിക്കോപ്പുകൾ ഉപയോഗിക്കണം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നീ ഡിസ്പ്ലേ. ഫയർവർക്സ് ഉപയോഗിക്കാൻ പാടില്ല. മാഗസിനിൽ നിന്നും സുരക്ഷിത അകലം പാലിച്ച് എക്സ്പ്ലോസീവ് ആക്ട്സ് പ്രകാരമുള്ള നിബന്ധനകൾ പാലിക്കേണ്ടതാണ്. വെടിക്കെട്ട് പ്രദർശനം പൂർണ്ണമായും ലൈസൻസി വീഡിയോഗ്രാഫി ചെയ്യേണ്ടതാണ്.

date