Skip to main content

ഐത്തല വഴിയുളള കെഎസ്ആര്‍ടിസി സര്‍വീസ് തിങ്കളാഴ്ച മുതല്‍

 ഐത്തല വഴിയുളള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. തിരുവല്ലയില്‍ നിന്നും ഇട്ടിയപ്പാറയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് നേരത്തേ ഐത്തലയ്ക്ക് പോയിരുന്നെങ്കിലും കോവിഡിനു ശേഷം ഐത്തലയ്ക്ക് പോകാതെ സര്‍വീസ് ഇട്ടിയപ്പാറയില്‍ എത്തി നിര്‍ത്തി. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.
 

 

 

date