Skip to main content
ഫോട്ടോ അടിക്കുറിപ്പ് : ഫയര്‍‌സ്റ്റേഷന്‍ ചിറ്റയം- ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിയമസഭയില്‍ സംസാരിക്കുന്നു.

പന്തളം ഫയര്‍ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

    നിയമസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ ബജറ്റിനെ അനുകൂലിച്ചും ബജറ്റിലെ പ്രത്യേകതകള്‍ എണ്ണി  പറഞ്ഞും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.  ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആണ് ബജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയ ബജറ്റ് ആണ് ഇത്. പട്ടികജാതി, പട്ടികവര്‍ഗം, സ്ത്രീശാക്തീകരണം, റബര്‍ കര്‍ഷകര്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ജനക്ഷേമമാണ് ഈ ബജറ്റിലൂടെ ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. എങ്കിലും
അടൂര്‍ മണ്ഡലത്തിലെ ഏറ്റവും സുപ്രധാന വിഷയമായ പന്തളം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം വൈകുന്നതില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശങ്ക അറിയിച്ചു.  ശബരിമല സീസണിലും അല്ലാത്തപ്പോഴും നിരവധി തീര്‍ഥാടകര്‍ പന്തളത്തെത്തുന്നതിനാല്‍ ഫയര്‍ സ്റ്റേഷന്‍ അത്യന്താപേക്ഷിതമാണ്. പത്തനംതിട്ടയുടെ സാംസ്‌കാരിക തലസ്ഥാനമായ അടൂരില്‍ സാംസ്‌കാരിക സമുച്ചയം  എത്രയും വേഗം ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. അടൂരിനെ വ്യവസായ മേഖലയില്‍ മുന്നിലെത്തിക്കാന്‍  വ്യവസായപാര്‍ക്ക്, ഐടി പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം.  അതോടൊപ്പം ആനന്ദപ്പള്ളി മരമടി മഹോത്സവം നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം വേണമെന്നും ബജറ്റ് പ്രസംഗവേളയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.

date