Skip to main content

വിവരാവകാശ നിയമം: ഏകദിന ശില്‍പശാല ഇന്ന്

വിവരാവകാശ നിയമത്തെപ്പറ്റി ജില്ലയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കൂടുതല്‍ അവബോധമുണ്ടാക്കാന്‍ ജില്ലാ ആസ്ഥാനത്ത് ഇന്ന് മുഴുവന്‍ ദിന പരിശീലനം നടക്കും. സംസ്ഥാന വിവരാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കും.   സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ പി.ആര്‍ ശ്രീലത, എ.അബ്ദുല്‍ ഹകീം എന്നിവര്‍ നേതൃത്വം നല്കും. ഉദ്ഘാടനം, വിഷയാവതരണം, ചോദ്യോത്തരങ്ങള്‍, പ്രായോഗിക പരിശീലനം എന്നിവയുണ്ടാകും. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനാകും.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു സ്വാഗതവും കളക്ടറേറ്റ് സീനീയര്‍ സൂപ്രണ്ട് അന്‍സു ബാബു നന്ദിയും പറയും. വിവിധ വകുപ്പുകളിലെ ഒന്നാം അപ്പീല്‍ അധികാരികള്‍, വിവരാവകാശ  ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് എന്‍.എം മെഹറലി അറിയിച്ചു

date