Skip to main content
ഫോട്ടോ അടിക്കുറിപ്പ്: അക്ഷയ- ആയിരൂര്‍ ചെറുകൊല്‍പുഴ വിദ്യാധി രാജാ നഗറില്‍ ആരംഭിച്ച അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററും, ഹെല്പ് ഡെസ്‌കും  ആയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

ചെറുകൊല്‍പ്പുഴ ഹിന്ദു മത പരിഷത്ത്: ഹെല്പ് ഡെസക് ആരംഭിച്ചു.

  ആയിരൂര്‍ ചെറുകൊല്‍പുഴ വിദ്യാധി രാജാ നഗറില്‍ ആരംഭിച്ച ഹിന്ദുമത പരിഷത്തിനോടാനുബന്ധിച്ചു എത്തിച്ചേരുന്ന  ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററും, ഹെല്പ് ഡെസ്‌കും പ്രവര്‍ത്തനം ആരംഭിച്ചു. ചെറുകൊല്‍പ്പുഴ അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഹെല്പ് ഡസ്‌ക് എന്നിവയുടെ ഉദ്ഘാടനം ആയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസന്‍ ഫിലിപ്പ്, ആയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം കെ. ടി. സുബിന്‍, ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ - ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ സംരംഭക ജൂലി പ്രിന്‍സ്, അക്ഷയ പ്രതിനിധി പി. എം. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date