Skip to main content

പെരുമ്പെട്ടി പട്ടയം: സർവേ ടീമിനെ നിയോഗിക്കും - മന്ത്രി കെ. രാജൻ

പെരുമ്പെട്ടി പട്ടയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ടീമിനെ അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

    പെരുമ്പെട്ടിയിലെ 518 കുടുംബങ്ങൾ 64 വർഷമായി പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വനം -റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന വൈകുന്നതാണ് തടസം. കോഴിക്കോട് നിന്നുളള സർവേ ടീമിനെ അടിയന്തരമായി നിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. പെരുമ്പെട്ടി പ്രദേശം പൂർണമായും വനത്തിന്റെ ജണ്ടയ്ക്ക് പുറത്താണ്. വനഭൂമിയാണെന്ന തെറ്റിദ്ധാരണയിൽ നേരത്തെ ജോയിന്റ് വെരിഫിക്കേഷൻ നടത്തിയിരുന്നു. ഭൂമി താമസക്കാർക്ക് കൊടുക്കണം എന്നുതന്നെയാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.  അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് മൂന്ന് യോഗങ്ങൾ ചേർന്നിരുന്നതായും മന്ത്രി പറഞ്ഞു.

date