Skip to main content

ഡോ. ജെ. ഒ അരുണിനും ഡോ. എം.സി റജിലിനും സംസ്ഥാന റവന്യൂ പുരസ്കാരം

 

 

സംസ്ഥാനത്ത് റവന്യു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സേവനത്തിന് മലപ്പുറം ജില്ലയിലെ ഡപ്യൂട്ടി കലക്ടർമാരായ ഡോ. എം.സി.റജിൽ, ഡോ.ജെ. ഒ. അരുൺ എന്നിവർ പുരസ്കാരത്തിന് അർഹരായി. ദേശീയ പാത സ്ഥലമെടുപ്പ് കാര്യാലയത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറാണ് ഡോ.ജെ. ഒ. അരുൺ. റവന്യു റിക്കവറി വിഭാഗം ഡപ്യൂട്ടി കലക്ടറുടെ ചുമതലയാണ് ഡോ.എം.സി.റജിൽ വഹിക്കുന്നത്. ദേശീയ പാത സ്ഥലമെടുപ്പ് കാര്യാലയത്തിലെ സ്പെഷ്യൽ തഹസിൽദാർ പി.എം. സനീറയും മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് അർഹയായി. വണ്ടൂർ വില്ലേജ് ഓഫീസിലെ എം.അബ്ദുൾ ഗഫൂർ ,കൊണ്ടോട്ടി വില്ലേജ് ഓഫീസിലെ സി.കെ. റഷീദ്, വെള്ളയൂർ വില്ലേജ് ഓഫീസിലെ കെ. ഹരീഷ് എന്നിവർ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള സംസ്ഥാന റവന്യു പുരസ്കാരത്തിന് അർഹരായി.

date