Skip to main content

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാം അടുക്കളക്കായി അടുക്ക് കൃഷി

കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന രാഷ്ട്രീയ കൃഷിനിവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ അടുക്കളക്കായി 'അടുക്ക് കൃഷി' പച്ചക്കറി കൃഷി നടപ്പാക്കുന്നു. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക, വിഷരഹിത പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍-പൊതുജനങ്ങളില്‍ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക, നഗര-പ്രാന്ത പ്രദേശങ്ങളില്‍ ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന നാല് അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ 16 ചെടികള്‍, 80 കിലോഗ്രാം ചകിരിച്ചോര്‍, ചീര, മുളക്, പാലക്, മല്ലി,  കത്തിരി, തക്കാളി വിത്ത് അല്ലെങ്കില്‍ തൈകള്‍ സസ്യ പോഷണ സംരക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ നല്‍കും. അടുക്ക് കൃഷിക്ക് ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കനുസരിച്ച് സ്ഥാനം മാറ്റിവയ്ക്കാം. 22,100 രൂപയാണ് ഒരു യൂണിറ്റിന്റെ ആകെ ചെലവ്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് 10525 രൂപ ധനസഹായത്തോടെയാണ് ലഭ്യമാക്കുക. താത്പര്യമുള്ളവര്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ ലിങ്ക് ചെയ്തിട്ടുള്ള http://serviceonline.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിണം. ഇതിനായി ഗുണഭോക്താക്കള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷനില്‍ ലഭിക്കുന്ന യൂസര്‍ ഐഡി പാസ് വേര്‍ഡ് ഉപയോഗിച്ച് പോര്‍ട്ടല്‍ മുഖേന അപേക്ഷ പൂര്‍ത്തിയാക്കാം. 11575 രൂപ ഗുണഭോക്തൃത വിഹിതമായി അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അടയ്ക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായോ, ജില്ലാ കൃഷി ഓഫീസിലെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വിഭാഗമായോ ബന്ധപ്പെടാം. ഫോണ്‍ -9383471460, 9747839928, 8594047289

date