Skip to main content

ക്ഷീരോല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

ആലത്തൂര്‍ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ 13 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ് നല്‍കണം.താത്പര്യമുള്ളവര്‍ ഫെബ്രുവരി 27 ന് വൈകിട്ട് 5 നകം dd-dtc-pkd.dairy@kerala.gov.indtcalathur@gmail.com ലോ, 04922-226040, 9496839675, 9446972314 നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date