Skip to main content
ഫോട്ടോ- ജില്ലാതല വെതര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു.

ജില്ലാതല വെതര്‍ സ്റ്റേഷന്‍ ഉദ്ഘാടനം : മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) മുഖേന നടപ്പാക്കുന്ന ജില്ലാതല വെതര്‍ സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 38 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഫെബ്രുവരിയില്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ഭൂമിശാസ്ത്ര ലാബ് പരീക്ഷണങ്ങളുടെ ഭാഗമായാണ് കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് ദിനാവസ്ഥ വിവരശേഖരണം നടത്താന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കാനും ഗവേഷണ പഠനങ്ങള്‍ക്കും സ്റ്റേഷനുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഗുണകരമാകും. സ്‌കൂള്‍ തലം മുതലുള്ള കുട്ടികള്‍ക്ക് ഭൗമസാക്ഷരത കൈവരിക്കാനും സാമൂഹ്യ ഇടപെടലുകള്‍ നടത്താനും പദ്ധതി അവസരം ഒരുക്കും. ചിറ്റൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ - തത്തമംഗലം നഗരസഭാ വൈസ്ചെയര്‍മാന്‍ ശിവകുമാര്‍ അധ്യക്ഷനായി. ഡി.പി.ഒ ഡോ. വി.പി മുഹമ്മദ് ഷാജുദ്ദീന്‍, ചിറ്റൂര്‍ എ.ഇ.ഒ കുഞ്ഞുലക്ഷ്മി, പി.ടി.എ പ്രസിഡന്റ് ജയകൃഷ്ണന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഹബീബ, പ്രിന്‍സിപ്പാള്‍ ബി. ഗീത, പ്രധാനാധ്യാപകന്‍ ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു.
 

date