Skip to main content

അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതി: ഉദ്ഘാടനം-സര്‍വ്വെ പരിശീലനം ഇന്ന്

അട്ടപ്പാടി പരിധിയിലെ ആദിവാസികളുടെ സമഗ്ര വികസനവും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെയും സര്‍വ്വെ പരിശീലന ഉദ്ഘാടനവും ഇന്ന് (ഫെബ്രുവരി 23) രാവിലെ 10.30 ന് അഗളി കിലാ ഹാളില്‍ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മരുതി മുരുകന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന മുഖ്യപ്രഭാഷണം നടത്തും. അഗളി-ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, രാമമൂര്‍ത്തി, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജ്യോതി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ പി.സി നീതു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

date