Skip to main content

ലൈഫ് മിഷനിലൂടെ നിധീഷിന്റെ വീടെന്ന സ്വപ്നം യഥാര്‍ഥ്യമായി

കേരളത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡറിന് വീട് നല്‍കി
ട്രാന്‍സ്ജെന്‍ഡറായ നിധീഷിന്റെ കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ലൈഫ് മിഷനിലൂടെ യഥാര്‍ഥ്യമായി. കതിരൂര്‍ പഞ്ചായത്തില്‍ പൊന്ന്യം പറാങ്കുന്നിലാണ് ലൈഫ് പദ്ധതി പ്രകാരം കേരളത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡറിന് ഭവനം നിര്‍മ്മിച്ചു നല്‍കിയത്. നിധീഷിന്റെ സ്വപ്നവീടിന്റെ താക്കോല്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ കൈമാറി.
കതിരൂര്‍ കൂറ്റേരിച്ചാല്‍ സ്വദേശിയായ നിധീഷ് കണ്ണൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പൊന്ന്യം പറാങ്കുന്നിലെ നാല് സെന്റ് കോളനിയിലാണ് വീട് നിര്‍മ്മിച്ചത്. കതിരൂര്‍ പഞ്ചായത്താണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ജില്ലാ പഞ്ചായത്തും സുമനസ്സുകളും സഹായവുമായി രംഗത്തുവന്നു. രണ്ട് ബെഡ് റും, അടുക്കള മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
പറാങ്കുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സനില്‍, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല, അബ്ദുള്‍ ലത്തീഫ് കെ എസ് എ, ടി കെ ഷാജി എന്നിവര്‍ സംബന്ധിച്ചു.

 

date