Skip to main content

കൃത്രിമകാല്‍ കാലിപ്പര്‍ നിര്‍മാണ വിതരണ ക്യാമ്പ്

കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിത കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ കൃത്രിമകാല്‍ കാലിപ്പര്‍ നിര്‍മാണ ക്യാമ്പ് നടത്തുന്നു. തൃശ്ശൂര്‍ സജിസ് റേഹബ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ കാലു നഷ്ടപ്പെട്ടവര്‍ക്കും പോളിയോ ബാധിച്ച ഭിന്നശേഷിക്കാര്‍ക്കും സൗജന്യമായി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു. 15,000 രൂപ മുതല്‍ 20,000 രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കാളികളാകാം. ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ഫെബ്രുവരി 26നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 6235291125, 8590927939.

date