Skip to main content

കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ടാകുന്ന ഫുള്‍ ടൈം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ ഉള്‍പ്പെടുത്തി അവരുടെ നിയമന ഉത്തരവ് തീയതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡ്, കലക്ടറേറ്റിലെ എ സെക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. പൊതു സീനിയോറിറ്റി ലിസ്റ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അതത് വകുപ്പ് ജില്ലാ മേധാവി മുഖേന രേഖാമൂലം ഫെബ്രുവരി 28നകം ജില്ലാ കലക്ടര്‍ക്ക് സമപ്പിക്കണം.

date