Skip to main content

ഹരിതകേരളം മിഷ\ില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

 

പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിതകേരളം മിഷ\ില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പതിനാല് ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ-\ിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ  ആഗസ്റ്റ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരത്തിന www.haritham.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

                  (പിഎന്‍പി 2256/18)

date