Skip to main content

നെല്ല് സംഭരണം: രണ്ടാം വിള സംഭരണം തുടങ്ങി

ആലപ്പുഴ: കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ നെല്‍കൃഷി രണ്ടാം വിളയുടെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചു. ഒന്നാം വിള നെല്ല് സംഭരണം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നു. ജില്ലയുടെ ഒന്നാം വിളവെടുപ്പില്‍ 43,813 ടണ്‍ നെല്ല് സംഭരിച്ചു. 12,873 കര്‍ഷകരില്‍ നിന്നാണ് ഒന്നാം വിളയില്‍ നെല്ല് സംഭരിച്ചത്. 89.93 കോടി രൂപ ഒന്നാം വിള നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. 9023 കര്‍ഷകര്‍ക്കാണ് സപ്ലൈകോ വഴി നെല്ല് വില നല്‍കിയത്. ശേഷിക്കുന്ന കര്‍ഷകര്‍ക്ക് കേരള ബാങ്ക് വഴിയാണ് സര്‍ക്കാര്‍ തുക നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. സപ്ലൈകോ കേരള ബാങ്കുമായി ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ശേഷിക്കുന്ന നെല്ല് വിലയുടെ വിതരണവും ആരംഭിച്ചു. ഇതോടൊപ്പമാണ് രണ്ടാം വിളയുടെ നെല്ല് സംഭരണവും സപ്ലൈകോ തുടങ്ങിയിട്ടുള്ളതെന്ന് ആലപ്പുഴയുടെ ചുമതലയുള്ള പാഡി മാര്‍ക്കെറ്റിങ് ഓഫീസര്‍ അനില്‍ കെ. ആന്റോ അറിയിച്ചു. 

date