Skip to main content

സുസ്ഥിര വികസന ലക്ഷ്യങ്ങൾ: സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടിക്ക് ഇന്നു(25 ഫെബ്രുവരി) തുടക്കം

         ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്തിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംസ്ഥാനത്ത് ശരിയായ രീതിയിൽ നടപ്പാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചു ബോധവത്കരണം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേർന്നു സർക്കാർ ജീവനക്കാർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു (25 ഫെബ്രുവരി) രാവിലെ 10.30ന് ഓൺലൈനായി നിർവഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ഐ.ഇ.എം.ഡി. അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർഡയറക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും. facebook.com/kilatcr/liveyoutube.com/kilatcr/live എന്നിവയിൽ ചടങ്ങ് തത്സമയം വീക്ഷിക്കാം.

പി.എൻ.എക്സ്. 981/2023

date