Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഐ.ടി.ഐ പൊന്നാനിയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡിലെ പരിശീലനാര്‍ത്ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃതസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകളില്‍ ഓരോ ഐറ്റത്തിന് ക്വാട്ട് ചെയ്യുന്ന തുകയും നികുതി ഉള്‍പ്പെടെ ആകെ തുകയും കാണിക്കണം. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ട്രെയിനിങ് സൂപ്രണ്ട് ആന്റ് പ്രിന്‍സിപ്പല്‍, ഗവ.ഐ.ടി.ഐ (എസ്.സി.ഡി.ഡി), പൊന്നാനി, മലപ്പുറം, 679577 എന്ന വിലാസത്തില്‍ അയച്ചു തരികയോ നേരിട്ട് എത്തിക്കുകയോ വേണം. കവറിനു പുറത്ത് ക്വട്ടേഷന്‍ നമ്പറും ഗവ.ഐ.ടി.ഐ പൊന്നാനിയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡിലെ പരിശീലനാര്‍ത്ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍  വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍  എന്നും എഴുതണം. കൂടുതല്‍ വിവരങ്ങള്‍  ഗവ.ഐ.ടി.ഐ പൊന്നാനിയില്‍ 9074472278 04942664170 നിന്നും ലഭിക്കുന്നതാണ്. മാര്‍ച്ച് 6 ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

date