ലാപ്ടോപ്പിന് അപേക്ഷിക്കാം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യം, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 (നിലവില്‍ തുടര്‍ വിദ്യാദ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യായന വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ് പൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ്പ ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷകള്‍ ക്ഷണിച്ചു. ടി.ടി.സി, ഐടിഐ, ഐടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്സ് പോസ്റ്റ് ഗ്രാജേറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയില്‍ 50 മാര്‍ക്ക് വാങ്ങിയിട്ടുളളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാദ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി മാര്‍ച്ച് 31ന് 5 മണിക്ക് മുമ്പ് ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മീഷറുടെ അലോട്ടുമെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്ടോപ് വിതരണത്തിന് പരിഗണിക്കുകയുളളു. മറ്റ് സംസ്ഥാനങ്ങളില്‍ കോഴ്സുകളില്പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്സുകള്‍ കേരളാ ഗവണ്മെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം ഒരു കോഴ്സിന് ഒരു പ്രാവശ്യം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്സ് കാലയളവിലേക്ക് അപേക്ഷ സമര്ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0495-2768094 കോഴിക്കോട് മേഖലാ ഓഫീസ് മൊബൈല്‍ നമ്പര്‍ 9745229580.
- Log in to post comments