Skip to main content

ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനിലെ 2 അംഗങ്ങളുടെ പ്രതീക്ഷിത ഒഴിവുകളിലേക്കും, ആലപ്പുഴ ഉപഭോക്ത്യ  തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പദവിയിലേക്കുളള ഒരു പ്രതീക്ഷിത ഒഴിവിലേക്കും, കാസര്‍കോട്    ഉപഭോക്ത്യ  തര്‍ക്ക പരിഹാര കമ്മീഷനിലെ ഒരംഗത്തിന്റെ പ്രതീക്ഷിത ഒഴിവിലേക്കും നിയമനത്തിനായി താല്‍പ്പര്യമുളള യോഗ്യതയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം , ജില്ലാ ഉപഭോക്ത്യ  തര്‍ക്ക പരിഹാര കമ്മീഷന്‍ മലപ്പുറം എന്നിവടങ്ങളില്‍ ഒഴിവ് അപേക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. നിയമന വിജ്ഞാപനം, അപേക്ഷ എന്നിവ http//consumeraffairs.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 നകം അപേക്ഷ സമര്‍പ്പിക്കണം.

date