Skip to main content

വെബിനാര്‍ 

 

    പഠനത്തോടൊപ്പം സംരംഭം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, വിദ്യാഭ്യാസ കാലയളവില്‍ തന്നെ തുടങ്ങാവുന്ന സംരംഭ സാധ്യതകളെ കുറിച്ചും വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ് ഡെവലപ്പ്‌മെന്റ് (KIED) മാര്‍ച്ച് 4 ന് Student Entrepreneurship & Self Development എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ 12 വരെ സും പ്ലാറ്റ്‌ഫോമില്‍ ആണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ KIED വെബ് സൈറ്റ് ആയ www.kied.info അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2550322, 2532890.

date