Skip to main content

എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍

തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായുള്ള താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: എം ഡി / ഡി എം ആര്‍ ഡി/ ഡിപ്ലോമ ഇന്‍ എന്‍ ബി എമര്‍ജന്‍സി മെഡിസിന്‍. പ്രായം: 18 - 41.
നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള  എന്‍ ഒ സി ഹാജരാക്കണം.

date