Skip to main content

റേഡിയോളജിസ്റ്റ് ഒഴിവ്

കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായുള്ള താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: എം ഡി ഇന്‍ റേഡിയോ ഡയഗ്നോസിസ്/ ഡി എം ആര്‍ ഡി/ ഡിപ്ലോമ ഇന്‍ എന്‍ ബി റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സി ഇ സി ടി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. പ്രായം: 18 - 41.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള  എന്‍ ഒ സി ഹാജരാക്കണം.

 

date