Skip to main content

വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം കെ എസ് ആര്‍ ടി സി

കെ എസ് ആര്‍ ടി സി കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ് മുതല്‍ 12 വരെ വനിതകള്‍ക്ക് മാത്രമായി  ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു. കൂടാതെ കണ്ണൂരില്‍ നിന്നും മൂന്നാര്‍, വാഗമണ്‍ - കുമരകം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര സംഘടിപ്പിക്കുന്നു. മാര്‍ച്ച് മൂന്ന്, 10 തീയതികളിലാണ് കണ്ണൂര്‍ - മൂന്നാര്‍ യാത്ര. 2500 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മൂന്നാറിലെ ഗ്യാപ് യോഡ്, സിഗ്നല്‍ പോയിന്റ്, ആനയറങ്കല്‍ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
മാര്‍ച്ച് ഏഴ്, 11, 22 തീയതികളില്‍ കണ്ണൂര്‍ - എറണാകളും - നെഫ്രിറ്റിറ്റി യാത്ര സംഘടിപ്പിക്കും. അറബിക്കടലില്‍ അഞ്ച് മണിക്കൂർ  ആഡംബരക്രൂയിസില്‍ യാത്ര ചെയ്യാനും ഉല്ലസിക്കാനുമുള്ള അവസരം ലഭിക്കും. മാര്‍ച്ച് 10, 24 തീയതികളില്‍ കണ്ണൂര്‍ - വാഗമണ്‍ - കുമരകം യാത്ര നടത്തും. 3900 രൂപയാണ് പാക്കേജ് ചാര്‍ജ്. ഫോണ്‍: 9496131288, 8089463675.

 

date