Skip to main content

മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

ആലപ്പുഴ: മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം
നിര്‍ദേശിച്ചു. കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ നിര്‍മാണം ഏപ്രില്‍ മാസം അവസാനത്തോടെ
പൂര്‍ത്തിയാകുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കെ.ആര്‍.എഫ്.ബി.
നിര്‍വഹണം നടത്തി വരുന്ന എല്ലാ നിര്‍മാണ പ്രവൃത്തികളും യോഗം വിലയിരുത്തി. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി. യുടെ പ്രതിനിധി, ജില്ല പ്ലാനിംഗ് ഓഫീസര്‍(ഇന്‍ ചാര്‍ജ്ജ്) ദീപ ശിവദാസന്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റവന്യൂ പുരസ്‌കാരങ്ങള്‍ നേടിയ ജില്ലയിലെ ഉദ്യോഗസ്ഥരെ യോഗം ആദരിച്ചു. 

പുളിങ്കുന്ന് പാലം, തേവര്‍കാട്-വെള്ളാമല്‍ റോഡ്, ഇടപ്പള്ളി സോമാത്യരം റോഡ്, കാവാലം-തട്ടാശ്ശേരി പാലം എന്നിവയുടെ നിര്‍വഹണ പുരോഗതി തോമസ് കെ. തോമസ് എം.എല്‍.എ. വിലയിരുത്തി.
കൊയ്ത്ത് കാലം ആരംഭിക്കുന്നതിനു മുന്നോടിയായി മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ആവശ്യത്തിന്
കൊയ്ത്തു-മെതി യന്ത്രങ്ങള്‍ ഉറപ്പാക്കി, ഏകീകൃത വാടക നിരക്കും നിശ്ചയിക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. സാമ്പത്തിക
വര്‍ഷാവസാനം പരിഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വകുപ്പ് തലത്തിലെയും പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

date