Skip to main content

അമ്പലപ്പുഴ മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ലാപ്‌ടോപ്പും പ്രിന്ററും നൽകി 

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ലാപ്‌ടോപ്പും പ്രിൻറും സ്‌കാനറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കി എച്ച് സലാം എം.എൽ.എ.  പ്രാദേശിക വികസന ഫണ്ടിൽ നിന്നും 9.64 ലക്ഷം രൂപ ചെലവഴിച്ചാണ് 
സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ മണ്ഡലത്തിലെ 9 വില്ലേജ് ഓഫീസുകളിലെയും കമ്പ്യൂട്ടർവൽക്കരണം, ഓൺലൈൻ സേവനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാനാകും. ജില്ല കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ  മികച്ച വില്ലേജോഫീസർക്കുള്ള റവന്യൂ വകുപ്പ് പുരസ്‌കാര ജേതാവായ മുല്ലക്കൽ വില്ലേജ് ഓഫീസർ സിനിരാജിന് എച്ച്.സലാം എം.എൽ.എ കംപ്യൂട്ടറും പ്രിന്ററും കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിൽ നടന്ന ചടങ്ങിൽ കളക്ടർ വി ആർ കൃഷ്ണതേജ അധ്യക്ഷനായി. റവന്യൂ പുരസ്‌കാരത്തിന് അർഹരായ എ.ഡി.എം. എസ്.സന്തോഷ്‌കുമാർ, ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം എന്നിവരെ യോഗത്തിൽ എം.എൽ.എ ആദരിച്ചു.

date