Skip to main content

കിക്മയിലെ എംബിഎ വിദ്യാർത്ഥികൾക്കു തൊഴിൽ: ധാരണാ പത്രം ഒപ്പു വയ്ക്കുന്നു

സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കിക്മയിൽ നിന്നും പഠിച്ചിറങ്ങുന്ന എം.ബി.. വിദ്യാർഥികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്താൻ വിവിധ സഹകരണ സ്ഥാപനങ്ങളുമായി ധാരണാ പത്രം ഒപ്പു വയ്ക്കുന്നു. സഹകരണ മേഖലയിലെ ഇന്റൻഷിപ്പ്പ്രോജക്ട്മാനേജ്‌മെന്റ് ട്രയിനി എന്നീ സാധ്യതകൾ തിരിച്ചറിഞ്ഞ് മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് സഹകരണ മേഖലയിൽ പരമാവധി സാധ്യതകളും തൊഴിൽ അവസരങ്ങളും ഒരുക്കുന്നതിനാണിത്. ആദ്യഘട്ടത്തിൽ സഹകരണ മേഖലയിലെ മുൻ നിര സ്ഥാപനങ്ങളായ കേരളാ ബാങ്ക്ഹാന്റക്‌സ്മാർക്കറ്റ് ഫെഡ്ഹൗസിങ് ഫെഡ്റബ്ബർമാർക്ക്റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുമായാണ് കരാർ ഒപ്പിടുന്നത്. മാർച്ച് രണ്ടിനു വൈകീട്ട് നാലിന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങ് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർസഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിസഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽഅഡീഷണൽ രജിസ്ട്രാർ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർസംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗം വിദ്യാധരൻ കാണിജനറൽ മാനേജർ എം ബി അജിത്കുമാർകിക്മ ഡയറക്ടർ ഇൻ ചാർജ് ഡോ. രാകേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1022/2023

date