Post Category
സ്പെഷ്യൽ അലോട്ട്മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടി മാർച്ച് 1 മുതൽ 2 വരെ സമർപ്പിക്കണം. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ No objection Certificate ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ മാർച്ച് 3 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്സ്. 1024/2023
date
- Log in to post comments