Skip to main content

ലോക സ്പേ ദിനം ആചരിക്കും

 

ആലപ്പുഴ: ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ പഗോഡ റിസോര്‍ട്ടില്‍ ഇന്ന് (ഫെബ്രുവരി 28) ന് ലോക സ്പേ ദിനം ആചരിക്കും. മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് നായ്ക്കളുടേയും പൂച്ചകളുടേയും വന്ധ്യംകരണ ശസ്ത്രക്രിയ മാര്‍ഗങ്ങള്‍, അനസ്തീഷ്യ പ്രോട്ടോക്കോള്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും.
ഐ.വി.ഏ. കേരളയുടെ ആലപ്പുഴ യൂണിറ്റും വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസ് സന്നദ്ധ സംഘടനയും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്യും. 
ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ വളര്‍ത്തു നായക്കളേയും പൂച്ചകളേയും ഡബ്ലിയു.വി.എസ്. വിദഗ്ധ സംഘത്തിലുള്ള വെറ്ററിനറി സര്‍ജന്‍മാര്‍ സൗജന്യമായി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഒന്നിന് ചെങ്ങന്നൂര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ വെച്ചും രണ്ടിന് കണിച്ചുകുളങ്ങര മൃഗാശുപത്രിയില്‍ വെച്ചും രാവിലെ ഒമ്പതു മുതല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നായകള്‍ക്കും പൂച്ചകള്‍ക്കും മാത്രമാണ് ശസ്ത്രക്രിയ നടത്തുക. 

date