Post Category
മണിനാദം മുഴങ്ങി
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മണിനാദം ജില്ലാതല നാടന്‍പാട്ട് മത്സരത്തില്‍ എടത്വ ദ്രാവിഡ ശബ്ദകല ഒന്നാം സ്ഥാനം നേടി. നൂറനാട് ജയകേരള ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് രണ്ടാംസ്ഥാനവും മാന്നാര്‍ അവളിടം ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 25000 ,10,000, 5000 പ്രൈസ് മണിയും ട്രോഫിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവല്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അനുപ്രിയ, ടീം - കേരള ക്യാപ്റ്റന്‍ കണ്ണന്, വൈസ് ക്യാപ്റ്റന്‍ രാഹല്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments