Skip to main content

മനുഷ്യ-വന്യജീവി സംഘര്‍ഷം: കോതമംഗലം ഡിവിഷനില്‍ സോളാര്‍-എല്‍ഇഡി ലൈറ്റുകള്‍

 

വനം വകുപ്പിന്റെ കോതമംഗലം റെയ്ഞ്ചില്‍ തട്ടേക്കാട് സെക്ഷന്‍ പരിധിയില്‍ ആനയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടേയും യാത്രക്കാരുടേയും സംരക്ഷണത്തിനായി സോളാര്‍-എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു. തട്ടേക്കാട് സെക്ഷന്‍ ഓഫീസ് മുതല്‍ തട്ടേക്കാട്-കുട്ടമ്പുഴ റൂട്ടില്‍ പുന്നേക്കാട്-തട്ടേക്കാട് ഭാഗത്ത് 2.50 കിലോമീറ്റര്‍ ദൂരമാണ് 10 എല്‍ഇഡി ലൈറ്റുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചത്.  2022-23  കാലയളവിലാണ് പദ്ധതി നടപ്പാക്കിയത്.  

 2021-22 കാലയളവില്‍  ഇതേ സ്ഥലത്ത് 1,99,947 രൂപ ചെലവഴിച്ച് നാല് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. കീരംപാറ പഞ്ചായത്തും കെഎസ്ഇബിയുമായി ചേര്‍ന്ന് 300 മീറ്റര്‍ ഇടവിട്ടാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. 

മുള്ളരിങ്ങാട് റെയ്ഞ്ചില്‍ മുള്ളരിങ്ങാട് സെക്ഷന് കീഴില്‍ വരുന്ന ജനവാസ മേഖലകളില്‍ വന്യജീവി സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളില്‍ 87,792 രൂപ ചെലവിട്ട് മൂന്ന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. ചുള്ളിക്കണ്ടം സെക്ഷന്റെ വിവിധ ഭാഗങ്ങളില്‍ 10 സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നിലവില്‍ കോതമംഗലം ഡിവിഷനു കീഴില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി കോതമംഗലം ഡിഎഫ്ഒ അറിയിച്ചു.

date