Skip to main content
ഫോട്ടോ -പി.എം.ജി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ഭക്ഷണ പോഷണ പ്രദര്‍ശനം സ്‌കൂള്‍ പ്രധാനധ്യാപിക ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ജില്ലാതല ഭക്ഷണ പോഷണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി  ഗവ. പി.എം.ജി.എച്ച്.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ഭക്ഷണ പോഷണ പ്രദര്‍ശനം സ്‌കൂള്‍ പ്രധാനധ്യാപിക ടി. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് സെമിനാര്‍, ക്വിസ് മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ആല്‍ജോ.സി.ചെറിയാന്‍, ടി.എസ് സുബ്രഹ്മണ്യന്‍, അധ്യാപകരായ രമേശ് പാറപുറത്ത്, എസ്.പി.സി  ഓഫീസര്‍ ഇ.ജെ രാജന്‍, സി. ഹരിത, എം.എസ് അതുല്യ, ഫൗസിയ മഡാല എന്നിവര്‍ സംസാരിച്ചു.  
 

date