Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പി.എസ്.സി ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള പഴയ ഇരുമ്പ് സാധന സാമഗ്രികള്‍ വില്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ആറ് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ സാധന സാമഗ്രികള്‍ പരിശോധിക്കാം. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ജില്ലാ ഓഫീസര്‍, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ജില്ലാ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം, കലക്ടറേറ്റ് പി.ഒ, പാലക്കാട് വിലാസത്തില്‍ മാര്‍ച്ച് എഴിന് ഉച്ചക്ക് രണ്ടിനകം നല്‍കണം. അന്നേ ദിവസം ഉച്ചക്ക് 2.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 0491 2505398
date
- Log in to post comments