Skip to main content

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് 

 

സംസ്ഥാനത്തിനകത്ത് സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി./ഇ.ബി.സി (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ് - പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022 - 23 വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ അപേക്ഷ 2023 മാര്‍ച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - എറണാകുളം മേഖലാ 0484-2983130

date