Skip to main content

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുക്ക്, സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്, ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് എന്നീ തസ്തികയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 18  ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കുക്ക് പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്:പ്രായപരിധി 18-28. വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് പ്രായ പരിധി 18-28. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

date