Skip to main content

ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2021-23) യുടെ മൂന്നാമത് റിപ്പോർട്ട് സമർപ്പിച്ചു

ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2021-23) യുടെ മൂന്നാമത് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതിയും അതിന് വിഘാതമാകുന്ന ഘകടങ്ങളും പ്രതിവിധികളും എന്ന വിഷയം ആസ്പദമാക്കി ഭാഷാപണ്ഡിതർവിദ്യാഭ്യാസ വിചക്ഷണന്മാർമലയാളഭാഷയിലെ വിഖ്യാത എഴുത്തുകാർചരിത്രകാരൻമാർസാംസ്‌കാരിക പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തുന്നതിനു സമിതി തീരുമാനിക്കുകയും ആവശ്യമായ അഭിപ്രായങ്ങളും നിർദേശങ്ങളും ആരായുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി മുൻകൂട്ടി അയച്ചുകൊടുക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച ചർച്ചായോഗങ്ങളിൽ  ഉയർന്നുവന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സമിതിയുടെ നിരീക്ഷണങ്ങളും ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.

റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ

*       കോടതി വ്യവഹാരങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കുന്ന ഭാഷയിൽത്തന്നെ ആയിരിക്കേണ്ടതിനാൽ എല്ലാ കീഴ്‌കോടതികളിലുമുള്ള വാദങ്ങൾവിസ്താരംഉത്തരവുകൾവിധിന്യായംനടപടിക്രമങ്ങൾ തുടങ്ങിയവ മലയാളത്തിലാക്കുക. അതിനാവശ്യമായ നിയമപദാവലി തയാറാക്കുക തുടങ്ങിയ കാര്യങ്ങളുടെ സാധ്യതകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം.

      പി.എസ്.സി പരീക്ഷകൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാൻ ഉദ്യോഗാർഥികൾക്ക് സാധിക്കുന്ന തരത്തിലേക്ക് പി.എസ്.സിയുടെ പരീക്ഷ സമ്പ്രദായം പരിഷ്‌കരിക്കണം. ബിരുദാനന്തരബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള പരീക്ഷകൾ വിഷയാധിഷ്ഠിതമായിരുന്നാലും ഉദ്യോഗാർഥികളുടെ മലയാള ഭാഷയിലെ അഭിരുചി പരിശോധിക്കുന്നതിനായി മലയാളഭാഷയെ സംബന്ധിക്കുന്ന നിശ്ചിത ശതമാനം മാർക്കിന്റെ ചോദ്യങ്ങൾ ബന്ധപ്പെട്ട പി.എസ്.സി. പരീക്ഷകളിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.

      പി.എസ്.സി. പരീക്ഷകൾക്ക് പുറമെ കേരള എൻജിനിയറിങ്/ മെഡിക്കൽ പ്രവേശനപരീക്ഷകൾസെറ്റ് (SET), കെ.ടെറ്റ് (K-TET), തുടങ്ങിയ പൊതുപ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പറുകളിൽ ചോദ്യങ്ങളുടെ മലയാളപരിഭാഷ കൂടി ഉൾപ്പെടുത്തണം.

      ദുരന്തനിവാരണവുമായും രോഗപ്രതിരോധ പ്രവർത്തനവുമായും മദ്യംപുകയിലമയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവർക്കണവുമായും ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകൾനടപടിക്രമങ്ങൾഅറിയിപ്പുകൾസന്ദേശങ്ങൾപരസ്യങ്ങൾസർക്കുലറുകൾ തുടങ്ങിയവയെല്ലാം പൂർണമായും മലയാളത്തിൽത്തന്നെയായിരിക്കണമെന്നുള്ള കർശന നിർദേശം ബന്ധപ്പെട്ടവർക്ക് നൽകണം.

      മലയാളസർവകലാശാലഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്കേരള സാഹിത്യ അക്കാദമി എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവർത്തകരുടെ പാനൽ തയാറാക്കി പ്രശസ്തമായ മലയാള കൃതികൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷ് ഉൾപ്പെടെ ഇതരഭാഷകളിലേക്കും മറ്റു ഭാഷയിലെ പ്രശസ്തമായവ മലയാളത്തിലേക്കും വിവിർത്തനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം.

      മലയാളഭാഷയുടെ സർവതോമുഖമായ വികസനത്തിന് ഒരു പ്രത്യേക വകുപ്പ് രൂപവൽക്കരിക്കുന്നത് ഏറെ സഹായകരമായിരിക്കുമെന്ന് സമിതി വിലയിരുത്തി. മലയാളഭാഷയുടെ വ്യാപനവും വികസനവും പരിപോഷണവും ലക്ഷ്യമിട്ട്ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനു കീഴിൽ നിലവിലുള്ള ഔദ്യോഗിക ഭാഷാവകുപ്പിന് പകരം മലയാളഭാഷാ വികസനവകുപ്പ് എന്ന പേരിൽ ഒരു പ്രത്യേക വകുപ്പ് രൂപവൽക്കരിക്കണം.

      സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും (സർക്കാർഎയ്ഡഡ്അൺ എയ്ഡഡ്-സി.ബി.എസ്.ഇഐ.സി.എസ്.ഇ സ്‌കൂളുകൾ ഉൾപ്പെടെ) പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലും ദ്വിതീയവിദ്യാഭ്യാസ കാലഘട്ടത്തിലും മലയാളം പഠിക്കാനുള്ള അവസരം ഉറപ്പുവരുത്തണമെന്നും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കുമുള്ള വിവർത്തനങ്ങൾ സ്‌കൂൾതലം മുതൽ പാഠ്യവിഷയവും മത്സരവിഷയവുമാക്കണമെന്നും മലയാള ഭാഷയിൽ നിശ്ചിത യോഗ്യത നേടിയ മികച്ച ഭാഷാധ്യാപകരുടെ സേവനം ടി സ്‌കൂളുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഈ സ്‌കൂളുകളിൽ മലയാളഭാഷാപഠനം നടക്കുന്നുണ്ടോയെന്നും യോഗ്യരായ അധ്യാപകരുടെ സേവനം ലഭ്യമാണോയെന്നും പരിശോധിക്കുന്നതിന് ഉചിതമായ സംവിധാനം ഏർപ്പെടുത്തണം.

      സർക്കാർ ഓഫീസുകളിൽ ഫയലുകൾ കൈകാര്യാം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മലയാളത്തിൽ ഫയൽ കൈകാര്യം ചെയ്യുന്നതിന് അതത് വകുപ്പുകളുമായി ബന്ധപ്പെട്ട ഒരു പദകോശം ഉണ്ടാക്കണമെന്നും സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളും അഭിമുഖങ്ങളും മാതൃഭാഷയിലായിരിക്കണം.

*       സാഹിത്യ-സാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുന്നവർക്കായി സാഹിത്യപ്രവർത്തക സഹകരണസംഘം പോലെയുള്ള സംരംഭങ്ങളിൽ പ്രത്യേക പദ്ധതി രൂപപ്പെടുത്തണം.

      ഭാരണഭാഷാ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിന് മലയാളഭാഷാ പണ്ഡിതർ/ വിവർത്തകർ/ സാഹിത്യകാരന്മാർ/ സാംസ്‌കാരികനായകൻമാർ എന്നിവരെ ഉൾപ്പെടുത്തിയ ഒരു പാനൽ മലയാളഭാഷാവികസന വകുപ്പിൽ രൂപവൽക്കരിക്കണം.

      ഡൽഹിമുബൈകൊൽക്കത്ത തുടങ്ങി മലയാളികൾ ധാരാളമായി താസിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ അതതു സ്ഥലത്തെ സർക്കാരുകൾ/ സർവകലാശാലകളുമായി സഹകരിച്ച് അവിടങ്ങളിൽ മലയാളപഠനകേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഈ സ്ഥലങ്ങളിൽ മലയാളം മിഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തണം.

      മാതൃഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകത വരുംതലമുറയ്ക്ക് മനസ്സിലാക്കികൊടുക്കുന്നതിനും അവരിൽ ഭാഷാസ്‌നേഹം ഊട്ടിഉറപ്പിക്കുന്നതിനും മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അനുയോജ്യമായ മത്സരങ്ങളും സെമിനാറുകളും പൊതുജനങ്ങൾക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും വിദ്യാർഥികൾക്കിടയിലും സംഘടിപ്പിക്കണം.

*       കെ.എസ്.എഫ്.ഇ/ കെ.എഫ്.സി (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ)പൊതുമേഖലാ ബാങ്കുകൾ എന്നിങ്ങനെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ധനകാര്യ/ വായ്പാസ്ഥാപനങ്ങളിലെ ഫാറങ്ങൾവായ്പാചട്ടങ്ങൾനിർദേശങ്ങൾരസീതുകൾകരാറുകൾ എന്നിവയുടെ മലയാളപരിഭാഷ തയാറാക്കണമെന്നും ബാങ്ക് പാസ്ബുക്കുകൾചെക്കുബുക്കുകൾജപ്തി നോട്ടീസുകൾ തുടങ്ങി ബാങ്കുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അറിവിലേക്ക്/ ആവശ്യങ്ങൾക്കായി പുറത്തിറക്കിയിട്ടുള്ള/ നൽകുന്ന എല്ലാ രേഖകളിലും അതിന്റെ മലയാളംകൂടി ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട സ്ഥാപനമേധാവികൾഎസ്.എൽ.ബി.സി (സംസ്ഥാനതല ബാങ്കിങ് സമിതി) എന്നിവരുമായി ചർച്ച് ചെയ്ത് നടപ്പിലാക്കണം.

      സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾകച്ചവടസ്ഥാപനങ്ങൾധനകാര്യസ്ഥാപനങ്ങൾട്രസ്റ്റുകൾവിദ്യാഭ്യാസ സ്ഥാപനങ്ങൾആശുപത്രികൾലബോറട്ടറികൾവിനോദസഞ്ചാരകേന്ദ്രങ്ങൾവിശ്രമകേന്ദ്രങ്ങൾഹോട്ടലുകൾകൗൺസിലിങ് സെന്ററുകൾവിവിധ സേവനകേന്ദ്രങ്ങൾപൊതുശൗചാലയങ്ങൾ എന്നിവയുടെ പേരു സൂചിപ്പിക്കുന്ന ഫലകങ്ങൾ / ബോർഡുകളിൽ സ്ഥാപനത്തിന്റെ പേരും മറ്റു വിവരങ്ങളും മലയാളത്തിൽക്കൂടി എഴുതിയിരിക്കണമെന്നും പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ പ്രവർത്തനാനുമതി/ ലൈസൻസ് നൽകുന്നതിന്/ പുതുക്കി നൽകുന്നതിന് മേൽപ്പറഞ്ഞ വ്യവസ്ഥ പാലിച്ചിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തണം.

      സർക്കാർ വകുപ്പുകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/ ഇതര സർക്കാർ ഏജൻസികൾ നടത്താനുദ്ദേശിക്കുന്ന / നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമാണങ്ങളുടെയും പരസ്യങ്ങൾ/ ബാർഡുകൾനോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയാറാക്കി പ്രദർശിപ്പിക്കണം.

പി.എൻ.എക്സ്. 1064/2023

date