Skip to main content

ഓവർസിയർ അഭിമുഖം എട്ടിന്

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം റീജ്യയനൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കുള്ള അഭിമുഖം മാർച്ച് 8ന് രാവിലെ 11 ന് KHRWS മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ (ജനറൽ ആശുപത്രി ക്യാമ്പസ്റെഡ് ക്രോസ് റോഡ്തിരുവനന്തപുരം) നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

പി.എൻ.എക്സ്. 1067/2023

date