Skip to main content

സ്വയംതൊഴിൽ വായ്പ; അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള അമ്പതിനായിരം മുതൽ അഞ്ചുലക്ഷം വരെയുള്ള സ്വയം തൊഴിൽ  വായ്പാപദ്ധതിയിലേക്ക് ജില്ലയിലെ തൊഴിൽരഹിതരായ പട്ടിക ജാതി -പട്ടിക വർഗത്തിൽപ്പെട്ട യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസിനും 55  വയസിനും ഇടയിൽ പ്രായമുള്ളവരും കുടുംബ വാർഷികവരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. വായ്പാ തുകക്ക് നിർബന്ധനകൾക്ക് വിധേയമായി വസ്തു- ഉദ്യോഗസ്ഥ ജാമ്യം നൽകേണ്ടതാണ്. അപേക്ഷാഫോമിനും വിശദവിവരത്തിനും നാഗമ്പടത്തുള്ള ജില്ലാ ഓഫീസുമായി  ബന്ധപ്പെടുക .ഫോൺ 0481-2562532,9400068505
 

date