Skip to main content

കൃഷ്ണനാട്ടം വാദ്യകലാകാരന്മാർക്ക് ഖാദിവസ്ത്രം വിതരണം ചെയ്യും

ഖാദി മേഖലയിലെ വൈവിധ്യവൽക്കരണത്തിന്റെയും നവീകരണപ്രവർത്തനത്തിന്റെയും ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന വസ്ത്രപ്രചാരണത്തോടനുബന്ധിച്ച്‌ ഗുരുവായൂർ ദേവസ്വത്തിലെ കൃഷ്ണനാട്ടം വാദ്യകലാകാരന്മാർക്ക് ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്യും. മാർച്ച് 3ന് രാവിലെ 11 മണിക്ക് ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഹാളിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വിപണനോത്ഘാടനം നിർവഹിക്കും. ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ. വി കെ വിജയൻ അധ്യക്ഷനാകും.

date