Skip to main content
തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും N.S.S യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ജില്ലാ ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ  ജില്ലാ യുവജന പാർലിമെന്റ് ഉദ്ഘാടനം ത്യശൂർ വിമല കോളേജിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ നിർവഹിച്ച് സംസാരിക്കുന്നു

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ പദവി: ജില്ലാ യുവജന പാർലിമെൻ്റ് സംഘടിപ്പിച്ചു

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ പദവി ആഘോഷവുമായി ബന്ധപ്പെട്ട് തൃശ്ശൂർ നെഹ്‌റു യുവ കേന്ദ്രത്തിന്റെയും കാലിക്കറ്റ് സർവകലാശാല നാഷണൽ സർവീസ് സ്‌കീം ജില്ലാ ഘടകത്തിൻ്റെയും ആഭിമുഖ്യത്തിൽ  തൃശൂർ വിമല കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ യുവജന പാർലിമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ മുഹമ്മദ് ഷഫീക്ക് അധ്യക്ഷനായി.

 തൃശൂർ ജില്ലയിൽ നാഷണൽ സർവ്വീസ് സ്കീം ജില്ലാ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ച പ്രൊഫ. കെ എൻ രമേഷ്, ഡോ. ബിനു ടി വി എന്നിവരെ ആദരിച്ചു. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനവും സ്‌പോർട്സ് ഉപകരണങ്ങളുടെ വിതരണവും  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം മുഖ്യ പ്രഭാഷണം നടത്തി.

 ഇന്ത്യയും ജി. 20 അദ്ധ്യക്ഷ പദവിയും എന്ന വിഷയത്തിൽ നടന്ന യുവജന സംവാദത്തിൽ പി വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളജിലെ ഡോ. സദാനന്ദൻ മോഡറേറ്ററായി. വിമല കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബീനാ ജോസ്, പ്രൊഫ. കെ എൻ രമേഷ്, എൻ എസ് എസ്. ജില്ലാ കോ-ഓർഡിനേറ്റർ ഡോ.ബിനു ടി വി, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, സന്തോഷ് പി ജോർജ്ജ്, ഒ നന്ദകുമാർ, അശ്വതി എം എസ്.എന്നിവർ പ്രസംഗിച്ചു.

 ജില്ലാ യുവജന പാർലിമെൻ്റിൻ്റെ ഭാഗമായി ലഹരി മോണോ ആക്ടും  വിവിധ കലാപരിപാടികളും നടന്നു.

date