Skip to main content

അന്തർദേശീയ ശിൽപശാല

        കംപ്യൂട്ടർ ഇലക്ട്രോണിക്‌സ് മേഖകളിലെസാങ്കേതിക വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് IEEE കേരള സെക്ഷനുമായി ചേർന്ന് LBSITW Poojappura അന്തർദേശീയ സാങ്കേതിക ശില്പശാല ICCSC മാർച്ച് 3, 4 തീയതികളിൽ സംഘടിപ്പിക്കുന്നു.  സാങ്കേതികരംഗത്തെ അധ്യാപകരുടെ കഴിവുകൾ ഉയർത്തുകയും സാങ്കേതികരംഗത്തെ നൂതന രീതികളെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ഗവേഷണവുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രമുഖവ്യക്തികൾ ശില്പശാലയുടെ ഭാഗമായി പങ്കെടുക്കുകയും 50 –ഓളം പ്രബന്ധങ്ങൾ ശില്പശാലയിൽ അവതരിപ്പിക്കും. അക്കാദമിക്‌ മേഖലയിലെ വിദഗ്ധരുടെ പാനൽ ഈ പ്രബന്ധങ്ങളെ വിലയിരുത്തുകയും ഏറ്റവും നല്ല പ്രബന്ധത്തിന് അവാർഡ്‌ നൽകുകയും ചെയ്യും. ശില്പശാലയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രോജക്റ്റുകളുടെ പോസ്റ്റർ പ്രസൻറ്റേഷനും ഉണ്ടായിരിക്കും.

പി.എൻ.എക്സ്. 1091/2023

date