Skip to main content
പനയൂർ ടി.എം.യു.പി സ്കൂൾ കെട്ടിടം ശിലാസ്ഥാപന ഉദ്ഘാടനം: മന്ത്രി വി.ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണം ഭരണഘടനാനുസൃതമായി നടപ്പാക്കും: മന്ത്രി വി.ശിവന്‍കുട്ടി 

 

അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 2024 -ല്‍ പാഠ്യപദ്ധതി പരിഷ്‌കരണം ഭരണഘടനാനുസൃതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പനയൂര്‍ ടി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മിക്‌സഡ് സ്‌കൂളുകളെ സംബന്ധിച്ച് വ്യാപകമായ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും ഭരണഘടന അനുശാസിക്കുന്നതാണ് മിക്‌സഡ് വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു.  ഇത് നടപ്പാക്കുന്നതിന് അതത് സ്‌കൂള്‍ - തദ്ദേശസ്ഥാപനങ്ങള്‍- വിദ്യാഭ്യാസ വകുപ്പ് എന്നിവ യോജിച്ച് തീരുമാനമെടുത്താല്‍ മാത്രമേ മുന്നോട്ടു പോകാനാവു. ഒരു മതവിശ്വാസത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യില്ല. എല്ലാവരെയും ഒന്നിച്ച് ചേര്‍ത്ത് നിര്‍ത്തുന്നതാണ് സര്‍ക്കാര്‍ നയം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം കേരളത്തിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും അനുയോജ്യമായ രീതിയില്‍ മാത്രം നടപ്പാക്കും. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ സംസ്‌കാരം വളര്‍ത്താനാണ് ഉദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ടൈം ജോലി  സംവിധാനവും സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി പറഞ്ഞു. പി.മമ്മിക്കുട്ടി  എം.എല്‍. എ അധ്യക്ഷനായ പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എന്‍.പി കോമളം, പി.ഹരിദാസന്‍, സിന്ധു വേലായുധന്‍, ജുമൈലത്ത്, സുലെഖ, ടി. ബിന്ദു, പ്രീത, പി. മനോജ് കുമാര്‍, കെ.വി രാജു,   കെ പ്രഭാകരന്‍, സ്‌കൂള്‍ മാനേജര്‍ മൊയ്തുപ്പ ഹാജി, കെ.ടി സെയ്തലവി, കെ. ഭാസ്‌ക്കരന്‍, പ്രധാന അധ്യാപിക രമ, സ്‌കൂള്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date