Skip to main content
സഫലമീ യാത്ര റെയില്‍വെ സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

സഫലമീ യാത്ര റെയില്‍വെ സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

 

കേരള റെയില്‍വെ പോലീസ്  ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാലക്കാട് സബ് ഡിവിഷന്‍ തലത്തില്‍ സംഘടിപ്പിക്കുന്ന സഫലമീ യാത്ര റെയില്‍വെ സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഒലവക്കോട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് നടന്ന  ലഹരി വിരുദ്ധ പ്രചാരണ പരിപാടി മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജ് കെ.എം രതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.  ജനമൈത്രി സുരക്ഷ പദ്ധതി നോഡൽ ഓഫീസർ വി. സുഗതൻ അധ്യക്ഷനായ പരിപാടിയിൽ അഡ്വ. കെ.ശാന്തകുമാരി എം.എല്‍.എ മുഖ്യാതിഥിയായി. കോതമംഗലം ട്രാഫിക് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ പൗലോസ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്,  കേരള റെയില്‍വെ പോലീസ് സൂപ്രണ്ട് കെ.എസ് ഗോപകുമാര്‍, ആര്‍.പി.എഫ് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ അനില്‍കുമാര്‍ എസ്.നായര്‍,  റെയില്‍വേസ് ഡി.വൈ.എസ്.പി കെ.എല്‍ രാധാകൃഷ്ണന്‍,  റെയില്‍വേസ് ഡി.വൈ.എസ്.പി എം.കെ മനോജ് കബീര്‍ എന്നിവര്‍ സംസാരിച്ചു. ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വീഡിയോ പ്രദർശനവും കലാപരിപാടികളും നടന്നു.

date