Skip to main content

മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനം ശനിയാഴ്ച

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയിലെ വെസ്റ്റ് സി.ഡി.എസിലെ 41 കുടുംബശ്രീ സംഘങ്ങൾക്കുള്ള 3 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം  ശനിയാഴ്ച ( മാർച്ച് 4) ഉച്ചയ്ക്ക് 12 ന് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ വ്യവസായ, നിയമ, കയർ വികസന വകുപ്പു മന്ത്രി പി.രാജീവ് നിർവഹിക്കും.

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിക്കും. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ  ചെയർമാൻ അഡ്വ.കെ.പ്രസാദ്, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ. ഉദയൻ പൈനാക്കി തുടങ്ങിയവർ പങ്കെടുക്കും.

date